Thursday, 26 December 2024

എം. ടി. വാസുദേവൻ നായർ വിടവാങ്ങി

എം. ടി. വാസുദേവൻ നായർ വിടവാങ്ങി

*എം ടി വാസുദേവൻ നായർ അന്തരിച്ചു*

മലയാളത്തിൻ്റെ  സ്വകാര്യ അഹങ്കാരമായ എം.ടി വാസുദേവൻ നായർ വിട പറഞ്ഞു.

91 വയസ്സായിരുന്നു.

മലയാള സാഹിത്യത്തിനും, ചലച്ചിത്ര ലോകത്തിനും നിർലോഭ സംഭവനകൾ നൽകിയ അപൂർവ പ്രതിഭാശാലി കൂടിയാണ് മായുന്നത്.acvnews

നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത്  തെക്കേപ്പാട്ട് വാസുദേവൻ നായർ.

തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാശാലി. 

അദ്ധ്യാപകൻ, പത്രാധിപൻ എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്കാരം, ജെസി ഡാനിയൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം ,കേരള നിയമസഭ പുരസ്കാരം മുതലായ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ശ്വാസ തടസത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയോളമായി അദ്ദേഹം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

ഒരു ഘട്ടത്തിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതി കാണിച്ചെങ്കിലും  രാത്രിയോടെ വീണ്ടും  വഷളവുകയായിരുന്നു.
വിദഗ്ധ വൈദ്യസംഘം അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടെടുക്കുവാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.

കഴിഞ്ഞ കുറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലാണ്. ഒരുമാസം മുന്‍പ് ശ്വാസതടസ്സവും ന്യൂമോണിയയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്നും ആരോഗ്യനില വഷളായിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയെ തുടര്‍ന്ന് ന്യൂമോണിയ മാറി ആശുപത്രി വിട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന എംടി വീട്ടില്‍ വിശ്രമജീവിതം നയിച്ച്‌ വരികയായിരുന്നു. അതിനിടെയാണ് വീണ്ടും ശ്വാസംതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 25 December 2024

വയനാട് അമ്പലവയലിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഏഴ് റിസോർട്ടുകൾ പൊളിക്കാൻ ഉത്തരവിറക്കി സബ് കളക്ടർ

വയനാട് അമ്പലവയലിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഏഴ് റിസോർട്ടുകൾ പൊളിക്കാൻ ഉത്തരവിറക്കി സബ് കളക്ടർ

 കൽപറ്റ: അമ്പുകുത്തി, എടക്കൽ മലനിരകളിലെ അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകൾ പൊളിച്ചുനീക്കാൻ ഉത്തരവ്. മാനന്തവാടി സബ് കലക്ടർ ആണ് ഉത്തരവ് ഇറക്കിയത്. സുൽത്താൻ ബത്തേരി തഹസിൽദാറുടെ നേതൃത്വലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മേഖലയിലെ ഏഴ് റിസോർട്ടുകൾക്കെതിരേയാണ് നടപടി.

കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ജില്ല വികസന സമിതി യോഗത്തിൽ ചർച്ചയായതിന് പിന്നാലെ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സുൽത്താൻബത്തേരി തഹസിൽദാർ, ജില്ല ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, ജില്ല സോയിൽ കൺസർവേഷൻ ഓഫിസർ, മൈനിങ് ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു.

 ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനയിലാണ് ഉരുൾപൊട്ടൽ സാധ്യത മേഖലകളിലും ഉയർന്ന അപകട മേഖലയുടെ 500 മീറ്റർ ബഫർ സോണിലുമാണ് റിസോർട്ടുകൾ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയത്. സ്വാഭാവിക നീരുറവയടക്കം തടസപ്പെടുത്തി കുളങ്ങൾ നിർമിച്ചതായും പരിശോധനയിൽ വ്യക്തമായിരുന്നു. ഉരുൾപൊട്ടൽ അപകടങ്ങൾ ഉണ്ടായാൽ ഈ കുളങ്ങൾ താഴ് വാരത്തെ കുടുംബങ്ങൾക്ക് ഭീഷണിയാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ഈ മാസം ഒമ്പതിനാണ് തഹസിൽദാർ സബ് കലക്ടർക്ക് റിപ്പോർട്ട് നൽകിയത്. ഉത്തരവ് തിയതി മുതൽ 15 ദിവസത്തിനകം ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് ജില്ല ജിയോളജിസ്റ്റിക് നേതൃത്വത്തിൽ നിർമാണങ്ങൾ പൊളിച്ചു നീക്കി ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും സബ് കലക്ടർ മിസാൽ സാഗർ ഭരതിന്റെ ഉത്തരവിൽ നിർദേശമുണ്ട്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 23 December 2024

പാലാ മരിയസദനവും വ്യാപാരി വ്യവസായി ഏകോപന സമിതിയും, യൂത്ത് വിംഗും, സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോൾ 2024 പാലായിൽ നടന്നു.

പാലാ മരിയസദനവും വ്യാപാരി വ്യവസായി ഏകോപന സമിതിയും, യൂത്ത് വിംഗും, സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോൾ 2024 പാലായിൽ നടന്നു.

പാലാ: 
അശരണരേയും, അലംബഹീനയേരും, മനോരോഗികളെയും, അനാഥരെയും സംരക്ഷിക്കുകയും, പുനരധിവസിപ്പിക്കുകയും, സഹായിക്കുകയും ചെയ്യുന്ന പാലാ മരിയസദനം ഈ പ്രോഗ്രാമിൽ യൂത്ത്വിങ്ങുമായി കൈ കോർത്തത് ഈ ആഘോഷത്തിന് കൂടുതൽ ഭംഗിയും സ്വീകാര്യതയും നൽകി വൈവിദ്ധ്യവും വെല്ലുവിളികളും നിറഞ്ഞ ബിസിനസ് രംഗത്ത് യുവ വ്യാപാരികളെ ശോഭനമായസ്വപ്‌നം കാണാൻ പഠിപ്പിക്കാനും ,അവർക്ക് ഏതൊരാവശ്യത്തിനും ആശ്രയിക്കുവാനും കഴിയുന്ന ഒരു കൂട്ടായ്മ എന്ന ഉദ്ദേശത്തിലാണ് 2004 ൽ പാലായിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴിൽ യൂത്ത് വിംഗ് ആരംഭിച്ചത്. യൂത്ത് വിംഗ് പാലായുടെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യമായിട്ട് ഇപ്പോൾ രണ്ടു പതിറ്റാണ്ടു തികയുകയാണ്. ഇന്ന് പാലായുടെ മുഖമുദ്രയാണ് പാലാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എന്ന വ്യാപാരി സംഘടന. ഇക്കഴിഞ്ഞ വര്ഷം യൂത്തുവിങ് നേത്രത്വത്തിൽ നടത്തിയ ഓണം ഘോഷയാത്ര, ക്രിസ്‌മസ് കരോൾ, ഫുഡ് ഫെസ്റ്റ്-2024 എന്നിവ യൂത്തുവിങ് കൂട്ടായ്മയുടെ എടുത്തുപറയേണ്ട നേട്ടങ്ങളാണ്. മരിയസദനം നടത്തുന്ന നന്മയുടെ സന്ദേശം പാലായുടെ ജനഹൃദയങ്ങളിൽ എത്തിക്കുക്കുക എന്നത് യൂത്തുവിന്ഗ് അംഗങ്ങൾക്ക് അഭിമാനകരമാണ്. പാലായിലെ നല്ലവരായ വ്യാപരി സുഹൃത്തുക്കളും നഗരവാസികളും ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തിനൊപ്പം കൈകൾ കോർത്തു. പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിന്റെ നന്മയുടെ, സ്നേഹത്തിൻ്റെ സന്ദേശം ലോകമെങ്ങും മുഴങ്ങട്ടേ. എല്ലാവർക്കും ക്രിസ്മ‌സ് പുതുവത്സരാശംസകൾ നേരുന്നു . കൊട്ടാരമറ്റത്തു നിന്നാരംഭിക്കുന്ന ക്രിസ്തുമസ്സ് കരോൾ പാലാ ഡി വൈ.എസ് പി .ശ്രീ.കെ സദൻ ഫ്ലാഗ് ഓഫ് ചെയ്‌തു. പാലാ രൂപതാ മുഖ്യ വികാരി ജനറാൾ റവ ഫാദർ ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടതത്തി. യൂത്ത് വിംഗ് പ്രസിഡൻറ് ജോൺ ദർശന അദ്ധ്യക്ഷത വഹിച്ചു കെ.വി.വി.ഇ.സ്പ്രസിഡന്റ്റ് വക്കച്ചൻ മറ്റത്തിൽ, സെക്രട്ടറി വി.സി ജോസഫ്, ട്രഷറർ ജോസ് ചെറുവള്ളി, യൂത്ത് സിംഗ് സെക്രട്ടറി എബിസൺ ജോസ്, ട്രഷറർ ജോസ്റ്റ്യൻ വന്ദന, മുൻ പ്രസിഡന്റ് ആൻറണി കുറ്റിയാങ്കൽ,പ്രോഗ്രാം കോഡിനേറ്റർ ബൈജു കൊല്ലംപറമ്പിൽ, തുടങ്ങിയവർ പ്രസംഗിച്ചു.കരോൾ. ളാലം പാലം ജംഷനിൽ സമാപിച്ചപ്പോൾ നടന്ന സമ്മേളനം.പാലാ എം എൽ എ .ശ്രീ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ മുഖ്യാതിഥി ആയിരുന്നു. ക്രിസ്തുമസ് കരോൾ 2024 ൽ പ്രത്യേകിച്ച് കുട്ടികളെയും മാതാപിതാക്കളും അണിചേർന്നത് ഏറെ മനോഹരമായി . .വി സി.ജോസഫ്, ബൈജു കൊല്ലംപറമ്പിൽ, ആൻറണി കുറ്റിയാങ്കൽ, ജോൺ ദർശന, എബി സൺ, ജോസ്റ്റ്യൻ വന്ദന, ഫ്രെഡി നടുത്തൊട്ടിയിൽ..... വിപിൻ പോൾസൺ, സിറിൾ ട്രാവലോകം, അനൂപ് ജോർജ്, ജിന്റോ ഐജി ഫാം, തുടങ്ങിയവർ നേതൃത്വം നൽകി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 ജി.എസ്.ടി. കൗൺസിൽ കോമ്പോസിഷൻ സ്‌കീം തെരഞ്ഞെടുത്ത ഹോട്ടലുകളെ റിവേഴ്‌സ് ചാർജ് മെക്കാനിസത്തിൽ (ആർ.സി.എം.) നിന്നും ഒഴിവാക്കുവാൻ തീരുമാനിച്ചതിനെ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സ്വാഗതം ചെയ്യുന്നതായി KHRA അറിയിച്ചു

അൺ രജിസ്ട്രേഡ് കെട്ടിട ഉടമയിൽനിന്നും വാടകയ് ക്കെടുക്കുന്ന കെട്ടിടത്തിന്റെ വാടകയുടെ ജി.എസ്.ടി. രജിസ്ട്രേഡ് വ്യാപാരി അടക്കണമെന്ന ജി.എസ്.ടി. കൗൺസിലിൻ്റെ തീരുമാനം കേരള ഹോട്ടൽ & ဂറ്റോറൻ്റ് അസോസിയേഷൻ്റെ ശ്രമഫലമായി കോമ്പോസിഷൻ സ്‌കീം തെരഞ്ഞെടുത്തിട്ടുള്ള ഹോട്ടലുകളെ അതിൽനിന്നും ഒഴിവാക്കുവാൻ തീരുമാനിച്ചു.

സംസ്ഥാന കമ്മറ്റി ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുകയും കേന്ദ്ര ധനകാര്യമന്ത്രി, സംസ്ഥാന ധനകാര്യമന്ത്രി, എം.പി.മാർ, എം.എൽ.എ., ജി.എസ്.ടി. കമ്മീഷണർ, ജോയിൻ്റ് കമ്മീഷണർമാർക്കും നാം നിവേദനം നൽകുകയും സമ്മർദ്ദം ചെലുത്തുകയും KHRA ചെയ്ത‌ിരുന്നു. 21-12-2024ൽ ചേർന്ന ജി.എസ്.ടി. കൗൺസിൽ കോമ്പോസിഷൻ സ്‌കീം തെരഞ്ഞെടുത്ത ഹോട്ടലുകളെ റിവേഴ്‌സ് ചാർജ് മെക്കാനിസത്തിൽ (ആർ.സി.എം.) നിന്നും ഒഴിവാക്കുവാൻ തീരുമാനിച്ചതിനെ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സ്വാഗതം ചെയ്യുന്നതായി KHRA അറിയിച്ചു. എന്നാൽ ജി.എസ്.ടി. റഗുലർ സ്‌കീം തെരഞ്ഞെടുത്തിട്ടുള്ള ഹോട്ടലുകൾക്ക് ഇപ്പോഴും വാടകയുടെ ജി.എസ്.ടി. ബാധ്യത തുടരുകയാണ്. ജി.എസ്.ടി.യുടെ സർവ്വീസ് മേഖലയിലാണ് ഹോട്ടലുകൾ എന്നതിനാൽ ഇൻപുട്ട് ടാക്സ് ക്രഡിറ്റിന് ഹോട്ടലുകൾ അർഹരല്ല. അതിനാൽ വാടകയുടെ ജി.എസ്.ടി. ഹോട്ടലുടമ അടച്ചാൽ അത് ഹോട്ടലുടമയ്ക്ക് നഷ്‌ടപ്പെടുകയും, അധികബാധ്യത വരുത്തുകയും ചെയ്യും. ഈ പൊരുത്തക്കേട് ജി.എസ്.ടി. കൗൺസിലിൻ്റെ ശ്രദ്ധയിൽപ്പെടുത്തുവാനും, റഗുലർ സ്കീമിലുള്ള ഹോട്ടലുകളേയും വാടകയുടെ ജി.എസ്.ടി.യിൽനിന്നൊഴിവാക്കുവാൻ വേണ്ട ശ്രമങ്ങൾ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ തുടരുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രിക്കും ജി.എസ്.ടി. കൗൺസിലിനും സംഘടന നിവേദനം സമർപ്പിച്ചുകഴിഞ്ഞതായും KHRA സംസ്ഥാന കമ്മറ്റി അറിയിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലിനജല സംസ്ക്‌കരണത്തിന് ചെറുകിട/ഇടത്തരം ഹോട്ടലുകൾക്കായി ഏകീകൃത സംവിധാനം ആവശ്യമാണെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ.

മലിനജല സംസ്ക്‌കരണത്തിന് ചെറുകിട/ഇടത്തരം ഹോട്ടലുകൾക്കായി ഏകീകൃത സംവിധാനം ആവശ്യമാണെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ.

കൊച്ചി : മലിനജല സംസ്ക്‌കരണത്തിന് ചെറുകിട/ഇടത്തരം ഹോട്ടലുകൾക്കായി ഏകീകൃത സംവിധാനം ആവശ്യമാണെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുസംവിധാനം ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽസെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാൾ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ അധ്യക്ഷത വഹിച്ചു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഹോട്ടലുകളിൽ മാലിന്യം വേർതിരിച്ചിടുന്നതിനുള്ള ബിന്നുകളുടെ വിതരണോദ്ഘാടനം അസിസ്റ്റന്റ് ഫുഡ്സേഫ്റ്റി കമ്മിഷണർ ജോസ് ലോറൻസും ചാരിറ്റി വിതരണോദ്ഘാടനം സംസ്ഥാനട്രഷറർ മുഹമ്മദ് ഷെരീഫും നിർവഹിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദീര്‍ഘകാലം കരാര്‍ ജോലി വേണ്ട, തൊഴില്‍ ചൂഷകരാകരുത് സര്‍ക്കാര്‍: സുപ്രീംകോടതി.

ദീര്‍ഘകാലം കരാര്‍ ജോലി വേണ്ട, തൊഴില്‍ ചൂഷകരാകരുത് സര്‍ക്കാര്‍: സുപ്രീംകോടതി.

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ദീര്‍ഘകാലത്തേയ്ക്ക് താല്‍ക്കാലിക ജീവനക്കാരെ നിലനിര്‍ത്തുന്ന രീതിയെ വിമര്‍ശിച്ച്‌ സുപ്രീംകോടതി. തൊഴിലാളികളുടെ വിവിധ അവകാശങ്ങളുടെ ലംഘനമാണിതെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന പ്രവണതകളില്‍ നിന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും കോടതി പറഞ്ഞു. ഗിഗ് തൊഴിലാളികള്‍ക്കിടയില്‍ സ്വകാര്യ മേഖല ചെയ്തുവരുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിന്തുടരേണ്ടതില്ലെന്നും പറഞ്ഞു. കേന്ദ്ര ജല കമ്മീഷനില്‍ 14 മുതല്‍ 20 വരെ വര്‍ഷമായി താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചില തൊഴിലാളികള്‍ക്ക് ജോലി സ്ഥിരപ്പെടുത്തിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. നീതിയുക്തവും സുസ്ഥിരവുമായ തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍ മാതൃകയാകണമെന്ന് കോടതി പറഞ്ഞു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രിസ്മസ് വിപണിയിൽ കുതിച്ചുയര്‍ന്ന് മത്സ്യ-മാംസ വില.

ക്രിസ്മസ് വിപണിയിൽ കുതിച്ചുയര്‍ന്ന് മത്സ്യ-മാംസ വില.

കൊല്ലം: ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി തീൻമേശകളൊരുങ്ങാൻ ഒരുദിവസം മാത്രം ശേഷിക്കെ മത്സ്യ-മാംസവിപണിയില്‍ വന്‍തിരക്കും വിലക്കയറ്റവും. ആശങ്ക പരത്തിയാണ് പോത്തിറച്ചിയുടെയും കോഴിയിറച്ചിയുടെയും വില കുതിച്ചുയരുന്നത്. നാടൻ പോത്ത് കുറഞ്ഞതും വില ഉയരാൻ കാരണമായി. കേരളത്തില്‍ പലയിടത്തും വ്യത്യസ്‌ത നിരക്കാണെങ്കിലും കൊല്ലം അടക്കമുള്ള ജില്ലകളില്‍ 360 മുതല്‍ 440 രൂപ വരെയായി പോത്തിറച്ചി വില. ആട്ടിറച്ചി വില പിടിവിട്ടമാതിരി കുതിക്കുകയാണ്. ചെറുകിട കച്ചവടക്കാർ ആട്ടിറച്ചിക്ക് 900 മുതല്‍ 1100 രൂപവരെയാണ് വാങ്ങുന്നത്; ഹൈപ്പർ മാർക്കറ്റുകളിലാകട്ടെ 650 മുതല്‍ 750 വരെയും. ഇതരസംസ്ഥാന ആടുകളെയാണ് നിലവില്‍ ഇറച്ചിക്കായി ഉപയോഗിക്കുന്നത്. പോത്തിറച്ചിക്കും ഹൈപ്പർ മാർക്കറ്റുകളില്‍ 380ല്‍ താഴെയാണ് വിലനിലവാരം. മത്സ്യയിനങ്ങള്‍ക്കും വില പറപറക്കുന്നു. കോഴിയിറച്ചിക്ക് കിലോക്ക് 180 രൂപയോളമാണ് വില. ക്രിസ്മസിനോടനുബന്ധിച്ച്‌ കോഴിവിലയിലും കാര്യമായ മാറ്റമുണ്ട്. കഴിഞ്ഞമാസങ്ങളില്‍ 110 മുതല്‍ 120 രൂപ വരെയായിരുന്നു വില. എന്നാല്‍, ക്രിസ്മസ്വിപണിയില്‍ കോഴിക്ക് 140 രൂപയോളം നല്‍കണം. ക്രിസ്മസിനും പുതുവത്സരത്തിലും ചിക്കൻ ഒഴിവാക്കാൻ പറ്റാത്ത വിഭവമായതിനാല്‍ വരും ദിവസങ്ങളില്‍ ലഭ്യതകുറഞ്ഞാല്‍ വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. നാടൻകോഴിവിപണിയില്‍ തളർന്നെങ്കിലും ഇതരസംസ്ഥാന കച്ചവടക്കാർ ലാഭം കൊയ്യുകയാണ്. തമിഴ്‌നാട്ടിലെ ഫാമുകളില്‍നിന്ന് കോഴി വരവ് കുറഞ്ഞത് നികത്താന്‍ പ്രാദേശിക ഫാമുകളില്‍ ഉല്‍പാദനം വർധിപ്പിച്ചിരുന്നു. തമിഴ്നാട്ടില്‍നിന്നാണ് പ്രധാനമായും ഇറച്ചിക്കോഴികളെത്തുന്നത്. അവിടത്തെ ഉല്‍പാദകസംഘങ്ങളും ഇടത്തട്ടുകാരും കൃത്രിമക്ഷാമവും വിലക്കയറ്റവും സൃഷ്ടിക്കുന്നതായും ആക്ഷേപമുണ്ട്. മത്സ്യവിപണിയിലാകട്ടെ ജനപ്രിയ ഇനങ്ങളായ അയല, വറ്റ, നെയ്മീൻ, ചെമ്മീൻ എന്നിവക്കെല്ലാം വില കുതിച്ചുയരുകയാണ്. വറ്റക്ക് കിലോഗ്രാമിന് 400ന് മേലെയാണ് വില. വലിപ്പമനുസരിച്ച്‌ അയലക്ക് 160 മുതല്‍ 300 രൂപവരെയുമാണ് വില. എന്നാല്‍ ചെറിയ മത്തിക്ക് 50 രൂപ മാത്രമേ കിലോക്ക് വിലയുള്ളൂ. മറ്റ് മത്സ്യങ്ങള്‍ ആവശ്യമായത്ര അളവില്‍ ലഭിക്കാത്തത് വിലക്കയറ്റത്തിന് ഇടയാക്കുന്നു. ആവോലി, നെയ്മീന്‍ തുടങ്ങിയ വലിയ മത്സ്യങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. പച്ചക്കറിവിലയില്‍ കാര്യമായ കയറ്റമില്ല. തക്കാളിക്കും പച്ചമുളകിനും സവാളക്കുമെല്ലാം 60ല്‍ താഴെയാണ് വിലനിലവാരം. മഴ മാറിയതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പച്ചക്കറിയുടെ വിളവെടുപ്പില്‍ വർധനയുണ്ടായതാണ് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച്‌ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഫെയറുകളുമുണ്ട്. സപ്ലൈകോയുടെ നേതൃത്വത്തില്‍ ജില്ല ഫെയറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഫ്ലാഷ് സെയിലുണ്ട്. സബ്‌സിഡിയിതര ഉല്‍പന്നങ്ങള്‍ക്ക് നിലവിലേതിനെക്കാള്‍ 10 ശതമാനം വരെ അധിക വിലക്കുറവുണ്ട്. ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ പൊതുവിപണിയില്‍ സംയുക്ത പരിശോധന നടന്നുവരുന്നു.