പാലായിലും പരിസരപ്രദേശത്തും സ്ഥിരമായി വൈദ്യുതി മുടങ്ങുന്നത് ഒരു പതിവാകുന്നു.
വിഷുവിന്റെ അവധി ദിവസത്തിലും കച്ചവടക്കാരെയും സാധാരണ ജനങ്ങളെയും ദുരന്തത്തിലാക്കി വൈദ്യുതി മുടക്കി കെ.എസ്ഇബി. ഏപ്രിൽ പതിനാലാം തീയതി 6 മണിക്ക് മുടങ്ങിയ വൈദ്യുതി ഉച്ചയായപ്പോഴാണ് പുനസ്ഥാപിച്ചത്.
കഴിഞ്ഞ കുറെ നാളുകളായി പാലായിലും പരിസരപ്രദേശത്തും ഇത് പതിവാണെന്ന് വ്യാപാരികളും, നാട്ടുകാരും KH ന്യൂസിനോട് പറഞ്ഞു. വ്യാപാര മേഖലയിൽ ജനറേറ്റർ പ്രവർത്തിപ്പിച്ചും, പ്രത്യേകിച്ച് ബേക്കറി,ഹോട്ടൽ & റസ്റ്റോറന്റ് മേഖലകളിൽ വൈദ്യുതി മുടക്കം പതിവാകുന്നതോടെ കൂടുതൽ ധന നഷ്ടം അവർക്കുണ്ടാകുന്നതായി പാലായിലെ ഒരു വ്യാപാരി KH ന്യൂസിനോട് പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം മൂലം ഈ വേനൽ കാലത്ത് ഫാനോ, എസിയോ ഇല്ലാതെ ജീവിക്കാൻ അസാധ്യമായി തീർന്നിരിക്കുന്നു.കുഞ്ഞ് കുട്ടികൾ ഉള്ള വീടുകളിൽ ആണ് ഈ കാര്യത്തിൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്നത്.
KSEB പാലാ സർക്കിളിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകാൻ. പാലായിലെയും പരിസരത്തെയും പൗരപ്രമുഖരും, അസോസിയേഷനുകളും, വ്യാപാരികളും തീരുമാനിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
വൈദ്യുതി ലൈനുകൾ കേബിളുകൾ ആക്കുന്നതോടെ പരാതികൾ കുറയും എന്നു പറഞ്ഞു തുടങ്ങിയ പദ്ധതിയിൽ ഇപ്പോൾ കൂടുതലും പരാതികളായി മാറി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക