Friday, 11 April 2025

KHRA പാലാ യൂണിറ്റ് നഗരസഭയുടെ ചെയർമാൻ ശ്രീ തോമസ് പീറ്ററിനെ ആദരിച്ചു

SHARE


കെ. എച്ച്. ആർ. എ.പാലാ  യൂണിറ്റ് സമ്മേളനവും പാല നഗരസഭയുടെ ചെയർമാൻ  ശ്രീ തോമസ് പീറ്ററിന്  സ്വീകരണവും ആദരവും ,  KHRA  അംഗങ്ങൾക്കായുള്ള ഏറ്റവും വലിയ പദ്ധതിയായ KHRA സുരക്ഷ പദ്ധതിയിൽ അംഗമായവരുടെ സർട്ടിഫിക്കറ്റുകൾക്ക് വിതരണവും പാലായിൽ നടന്നു.

KHRA പാലാ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കാൻ പോകുന്ന  ദ് ഗ്രീൻ  സിറ്റി ദ് ക്ലീൻ സിറ്റി പദ്ധതിയുടെ ലോഗോ പ്രകാശനവും പാലാ  സൺ സ്റ്റാർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നഗർ സഭാ ചെയർമാൻ നിർവ്വഹിക്കുകയുണ്ടായി .
 
KHRA പാലാ യൂണിറ്റ് പ്രസിഡൻറ് ശ്രീ ബിജോയ് വി ജോർജ് അധ്യക്ഷതവഹിച്ച യോഗം KHRA   ജില്ല സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്തു .  കെ എച്ച് ആർ എ ചാരിറ്റി 2025 ന്റെ ആദ്യ പടിയായി  മരിയസദനം സന്തോഷ് ജോസഫിനെ ആദരിക്കുകയും   യൂണിറ്റിന്റെ സംഭാവനയായി ഒരു ലക്ഷം രൂപയുടെ ചെക്ക്  പാലാ യൂണിറ്റ് പ്രസിഡന്റ് ബിജോയ്‌ വി. ജോർജ്  കൈമാറുകയും ചെയ്തു. 



 പാലാ യൂണിറ്റ് സെക്രട്ടറി ശ്രീ ബിബിൻ തോമസ് സ്വാഗതവും ജില്ലാ രക്ഷാധികാരി  ബേബി ഓബള്ളി, യൂണിറ്റ് രക്ഷാധികാരി സി ടി ദേവസ്യ, വൈസ് പ്രസിഡന്റ് എം ഡി ദേവസ്യ എന്നിവർ  ആശംസയും ട്രഷറർ എബി ജേക്കബ്സ് നന്ദിയും അർപ്പിച്ചു.  

ഹോട്ടൽ ഉടമകൾ നേരിടുന്ന പ്രശ്നത്തെക്കുറിച്ച് ശ്രീ  കെ കെ ഫിലിപ്പ് കുട്ടിയുടെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വളരെ വ്യക്തമായി മറുപടി  പറഞ്ഞ നഗരസഭ ചെയർമാൻ ശ്രീ തോമസ് പീറ്റർ   ഹോട്ടൽ  ഉടമകളോട് അനുഭാവപൂർവ്വം പെരുമാറുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

 . ലഹരി വിരുദ്ധ പ്രതിജ്ഞയോടെ  യോഗം ആരംഭിച്ച KHRA നാടിനും നാട്ടുകാർക്കും മാതൃകയാണെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു.

പാലാ നഗര സഭക്കായി KHRA നിർമ്മിച്ച്  നൽക്കുന്ന  Bio/Non Bio വേസ്റ്റ് ബിന്നുകൾ കോട്ടയം ജില്ലാ സെക്രട്ടറി കെ. കെ. ഫിലിപ്പ് കുട്ടി പാലാ മുനിസിപ്പാലിറ്റയ്ക്ക് നൽകിയതിന് ചെയർമാൻ KHRA കോട്ടയം ജില്ലാ നേതൃത്വത്തിനും പാലാ യൂണിറ്റിനും പ്രത്യേകം നന്ദി പറഞ്ഞു.






ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user