Wednesday, 16 April 2025

മക്കളെ ചേർത്തുനിർത്തി തീകൊളുത്തിയ സംഭവം; അമ്മയ്ക്ക് പിന്നാലെ പെൺമക്കളും മരിച്ചു

SHARE



കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്ക് മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ അമ്മയ്ക്ക് പിന്നാലെ പെണ്‍മക്കളും മരിച്ചു. കരുനാഗപ്പള്ളി സ്വദേശി താര (35), മക്കളായ അനാമിക, ആത്മിക എന്നിവരാണ് മരിച്ചത്.
കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്കാണ് മക്കളെ തീ കൊളുത്തി അമ്മ ജീവനൊടുക്കിയത്. ആറും ഒന്നരയും വയസുള്ള പെണ്‍മക്കളെ ഒപ്പം നിര്‍ത്തി മണ്ണെണ്ണ ഒഴിച്ച ശേഷം യുവതി തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ താര, മക്കളായ അനാമിക, ആത്മിക എന്നിവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആദ്യം അമ്മയും പിന്നാലെ പെൺമക്കളും മരണത്തിന് കീഴടങ്ങുകയായിരുന്നു.

കുടുംബ പ്രശ്‌നമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രവാസിയായ ഭര്‍ത്താവ് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് താര മക്കള്‍ക്കൊപ്പം ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ വീട്ടുകാരുമായി സ്വത്ത് സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ വണ്ടാനം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user