കോഴിക്കോട്: കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ സീലംപൂര്‍ താലൂക്ക് സ്വദേശിയായ മൊഹനീസ് അജം (42) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് നാദാപുരം എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്.
കുറ്റ്യാടി - തൊട്ടില്‍പാലം റോഡിലെ പലചരക്ക് കടയിലാണ് ഇയാള്‍ ഉണ്ടായിരുന്നത്. പിടികൂടുമ്പോള്‍ ഇയാളുടെ കൈവശം ചോക്ലേറ്റ് ഉണ്ടായിരുന്നു. പിടികൂടിയ കഞ്ചാവ് മിഠായിക്ക് 348 ഗ്രാം തൂക്കം വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാദാപുരം റെയ്ഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ അനിമോന്‍ ആന്‍റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക