Monday, 14 April 2025

കാമുകിയെ സ്യൂട്ട്കേസിലൊളിപ്പിച്ച് ഹോസ്റ്റലിലെത്തിക്കാൻ ശ്രമിച്ച വിദ്യാർത്ഥി പിടിയിൽ

SHARE



കാമുകിയെ സ്യൂട്ട്കേസിലൊളിപ്പിച്ച് ഹോസ്റ്റൽ മുറിയിലെത്തിക്കാൻ ശ്രമിച്ച വിദ്യാർത്ഥി കയ്യോടെ പിടിയിൽ. ഹരിയാനയിലെ സോണിപത്തിലുള്ള ഒപി ജിൻഡാൽ സർവകലാശാലയിലെ ഒരു വിദ്യാർത്ഥിയാണ് തന്റെ കാമുകിയെ ഒരു സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിച്ച് ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമിച്ചത്. ഹോസ്റ്റലിലെ സുരക്ഷാ ഉദ്യോഗസ്ഥർ വലിയ സ്യൂട്ട്കേസ് അഴിച്ചു പരിശോധിക്കുന്നതിനിടെയാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. പെൺകുട്ടിയെ കടത്താൻ ശ്രമിച്ചത് പിടിക്കപ്പെടുന്ന വീഡിയോ സമുഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണിപ്പോൾ.
വീഡിയോയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു വലിയ സ്യൂട്ട്കേസ് അഴിക്കുന്നതായും അതിനുള്ളിൽ ഒരു പെൺകുട്ടി ചുരുണ്ടുകിടക്കുന്നതും കാണാം. ഒരു സഹപാഠി പകർത്തിയതായി പറയപ്പെടുന്ന ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്.

യൂണിവേഴ്സിറ്റി അധികൃതർക്ക് എങ്ങനെയാണ് വിവരം ലഭിച്ചതെന്ന് വ്യക്തമല്ല. സ്യൂട്ട്കേസ് ഒരു കുണ്ടിലോ പടിക്കെട്ടിലോ ഇടിച്ചപ്പോൾ പെൺകുട്ടി നിലവിളിച്ചതായും ഹോസ്റ്റൽ ജീവനക്കാരെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. പെൺകുട്ടി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയാണോ അതോ മറ്റേതെങ്കിലും സ്ഥാപനത്തിലെ വിദ്യാർത്ഥിനിയാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user