ഹൈദരാബാദ്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വച്ച് പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി. ഒഡീഷ സ്വദേശിയായ എട്ടാം ക്ലാസുകാരിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. സംഭവത്തിൽ ഇരുപതുകാരനായ പ്രതിയെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ബിഹാർ സ്വദേശിയാണെന്ന് പോലീസ് അറിയിച്ചു. ഹൈദരാബാദിനും സെക്കന്തരാബാദിനും ഇടയ്ക്ക് വച്ച് വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. കുടുംബത്തോടൊപ്പം യാത്ര ചെയ്ത പെൺകുട്ടി ശുചിമുറിയിലേക്ക് പോയപ്പോള്‍ പ്രതി പിന്തുടരുകയായിരുന്നു. ശുചിമുറിയില്‍ കയറിതിന് പിന്നാലെ പ്രതി ബലം പ്രയോഗിച്ച് അകത്തുകയറുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇയാള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതോടെ മറ്റുയാത്രക്കാര്‍ ചേർന്ന് പ്രതിയെ പിടികൂടി റെയില്‍വേ പോലീസിന് കൈമാറുകയുമായിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക