കോൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃത പടക്കനിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് പേർ മരിച്ചു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ പത്താർപ്രദിമയിലാണ് പൊട്ടിത്തെറിയുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ചന്ദ്രനാഥ് ബനിക് എന്നയാളുടെ വീട്ടിൽ പ്രവർത്തിച്ചിരുന്ന പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയിൽ വീട് പൂർണമായി നശിച്ചു.പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് സംഭവസ്ഥലത്തെിയ നാട്ടുകാരാണ് ആദ്യം തീയണക്കാൻ ശ്രമിച്ചത്. പിന്നീട് സ്ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക