Saturday, 5 April 2025

ജീ​വ​ന​ക്കാ​രു​ടെ ക​ഴു​ത്തി​ൽ ബെ​ൽ​റ്റി​ട്ട് ന​ട​ത്തി,​ കൊ​ച്ചി​യിലെ ​ സ്വ​കാ​ര്യ ക​മ്പ​നി

SHARE



 കൊ​ച്ചി: ടാ​ർ​ജ​റ്റ് കൈ​വ​രി​ക്കാ​ത്ത​തി​നു​ള്ള ശി​ക്ഷാ​ന​ട​പ​ടി​യാ​യി ജീ​വ​ന​ക്കാ​രു​ടെ ക​ഴു​ത്തി​ൽ ബെ​ൽ​റ്റി​ട്ട് ന​ട​ത്തി​ച്ച് സ്വ​കാ​ര്യ ക​മ്പ​നി. കൊ​ച്ചി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹി​ന്ദു​സ്ഥാ​ൻ പ​വ​ർ ലി​ങ്ക്സ് എ​ന്ന മാ​ർ​ക്ക​റ്റിം​ഗ് സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് ആ​രോ​പ​ണം.  ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന പീ​ഡ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സും തൊ​ഴി​ൽ വ​കു​പ്പും അ​റി​യി​ച്ചി​ട്ടു​ണ്ട്. ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് ഹി​ന്ദു​സ്ഥാ​ൻ പ​വ​ർ ലി​ങ്ക്സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, കേ​ര​ളം പോ​ലൊ​രു സം​സ്ഥാ​ന​ത്ത് ന​ട​ന്ന ഈ ​സം​ഭ​വം ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു. സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​ശ​ദവി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ എ​റ​ണാ​കു​ളം ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.  സം​ഭ​വം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ഹി​ന്ദു​സ്ഥാ​ൻ പ​വ​ർ ലി​ങ്ക്സി​ന്‍റെ ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. 

ലേബർ ഓഫീസറോട് റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി

കൊച്ചിയിൽ സ്വകാര്യ മാർക്കറ്റിംഗ് കമ്പനിയിൽ ടാർ​ഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാരെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഇടപെട്ട് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. കൃത്യമായ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്ന കേരളത്തിൽ പ്രാകൃതമായ നടപടിയാണ് സ്ഥാപനം സ്വീകരിച്ചിരിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ലേബർ ഓഫീസർക്ക് നിർദേശം നൽകുമെന്ന് മന്ത്രി

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user