Monday, 14 April 2025

നടൻ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട ലഹരിക്കേസിൽ പൊലീസ് വീഴ്ചകള്‍ തുറന്നുകാട്ടി കോടതി

SHARE



കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ പിഴവുകള്‍ തുറന്നകാട്ടി വിചാരണക്കോടതി. നടപടി ക്രമങ്ങള്‍ പാലിച്ചല്ല അന്വേഷണം പൂര്‍ത്തിയാക്കിയതെന്നും നടനും സുഹൃത്തുക്കളും കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിച്ചില്ലെന്നും വിചാരണക്കോടതി ചൂണ്ടിക്കാട്ടി. പിടിച്ചെടുത്ത കൊക്കെയ്ന്‍റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിക്കുകയോ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തുകയോ ചെയ്തില്ലെന്നും കോടതി വിശദീകരിക്കുന്നു. പ്രതികളായ സ്ത്രീകളെ പരിശോധിച്ചത് വനിതാ പൊലീസ് ആയിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഷൈന്‍ ടോമിന് പുറമെ ആഫ്രിക്ക സ്വദേശിയായ ഒക്കാവ കോളിൻസ്, ചെന്നൈയിൽ താമസിക്കുന്ന ജസ്ബീർ സിങ്, കോഴിക്കോട് സ്വദേശി രേഷ്മ രംഗസ്വാമി, ബെംഗളൂരു മലയാളിയായ ബ്ലെസി സിൽവസ്റ്റർ, കോട്ടയം സ്വദേശി സ്നേഹ ബാബു, കൊല്ലം സ്വദേശി ടിൻസി ബാബു എന്നിവരെയാണ് വിചാരണക്കോടതി നേരത്തെ കുറ്റവിമുക്തരാക്കിയത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user