ഗൃഹപാഠം ചെയ്യാത്തതിന് അമ്മയുടെ ശകാരം ഭയന്ന് പെൺകുട്ടി വാഷിംഗ് മെഷീന്റെ ഉള്ളിൽ ഒളിക്കുകയായിരുന്നു. എന്നാൽ, പിന്നീട് അതിനുള്ളിൽ നിന്നും പുറത്തു വരാൻ കഴിയാത്ത വിധം മെഷീന്റെയുള്ളിൽ കുടുങ്ങിപ്പോയി. അമ്മയുടെ ശകാരം ആദ്യം കേട്ട പെൺകുട്ടി പിന്നീട് കൂടുതൽ കേൾക്കാൻ മടിച്ചിട്ടാണത്രെ വീട്ടിലെ ടോപ്പ് ലോഡിങ് വാഷിംഗ് മെഷീന്റെ ഉള്ളിൽ ഒളിച്ചിരിക്കാൻ തീരുമാനിച്ചത്. വാഷിംഗ് മെഷീന്റെ ഉള്ളിൽ ഇറങ്ങിയിരുന്നതും താൻ അതിനുള്ളിൽ കുടുങ്ങിപ്പോയെന്നും മറ്റൊരാളുടെ സഹായമില്ലാതെ പുറത്തേക്ക് ഇറങ്ങാൻ കഴിയില്ലെന്നും പെൺകുട്ടി മനസ്സിലാക്കി. ഉടൻതന്നെ അമ്മയെ വിളിക്കുകയും അവളെ പുറത്തിറക്കാൻ അമ്മ തീവ്രമായി ശ്രമിക്കുകയും ചെയ്തു. പക്ഷേ, ദൗർഭാഗ്യകരം എന്ന് പറയട്ടെ അവരും പരാജയപ്പെട്ടു. ഒടുവിൽ, അഗ്നിശമനസേനാംഗങ്ങളുടെ സഹായം തേടുകയായിരുന്നു.
അഗ്നിശമന സേനാംഗങ്ങൾ എത്തിയപ്പോഴേയും വേദനകൊണ്ട് പുളഞ്ഞ പെൺകുട്ടി ആകെ തളർന്നിരുന്നു. പിന്നീട് ഫയർഫോഴ്സ് വാഷിംഗ് മെഷീൻ പൂർണമായും അഴിച്ചു മാറ്റിയതിനുശേഷം ആണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. അരമണിക്കൂർ നീണ്ടുനിന്നു രക്ഷാപ്രവർത്തനം. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്ത സംഭവത്തിൽ അപകടത്തിൽപ്പെട്ട കുട്ടിയുടെയോ അമ്മയുടെയോ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക