അടിമാലി: വാഹനത്തില്‍ കഞ്ചാവു കടത്തിക്കൊണ്ടു വന്ന ഒരാള്‍ അടിമാലി കത്തിപ്പാറയില്‍ പോലീസ് പിടിയിലായി. വാളറ പത്താംമൈല്‍ സ്വദേശി റെജിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂമ്പന്‍പാറ ഓടയ്ക്കാസിറ്റി സ്വദേശി മനു മണി സ്ഥലത്തുനിന്നു പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. കാറിനുള്ളില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന ഒരു കിലോയ്ക്കു മുകളില്‍ തൂക്കമുള്ള കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കഞ്ചാവ് കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തു. ഓടി രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതികള്‍ കഞ്ചാവ് എവിടെനിന്നു കൊണ്ടുവന്നു, എവിടേക്കാണ് കൊണ്ടുപോയിരുന്നത് തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക