Thursday, 24 April 2025

വെള്ളറടയിൽ കിണറ്റിൽ വീണു മൂന്നുവയസുകാരി മരിച്ചു

SHARE

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ കിണറ്റിൽ വീണു മൂന്നു വയസുകാരി മരിച്ചു. ചൂണ്ടിക്കൽ സ്വദേശി ചന്ദ്രമോഹൻ - ആരതി ദമ്പതികളുടെ മകൾ നക്ഷത്ര (3)ആണ് മരിച്ചത്. അച്ഛൻ വിദേശത്താണ്. നക്ഷത്രയെയും സഹോദരി നിവേദ്യയെയും മാതാവിന്റെ വീട്ടിൽ നിർത്തിയിട്ട് പുറത്തു പോയിരിക്കുകയായിരുന്നു ആതിര. കുട്ടിയെ കാണാത്തതിനെ തുടർന്നുള്ള അന്വേഷണമാണ് കിണറ്റിൽ നിന്ന് മൃതദേഹം കിട്ടിയത്. പൊക്കം കുറഞ്ഞ കൈവരിയുള്ള കിണറാണ് ഇത്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user