കോഴിക്കോട്: പശ്ചിമബംഗാളില്‍ അയല്‍വാസിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതി കേരളത്തിൽ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ജെന്നി റഹ്മാനാണ് പിടിയിലായത്. വടകര ചോമ്പാലയില്നിന്നാണ് ഇയാളെ പിടികൂടിയത്. ഇവര്‍ ഇവിടെയുണ്ടെന്ന് വിവരം ലഭിച്ചതോടെ ബംഗാള്‍ പോലീസ് വടകര പോലീസിന്റെ സഹായം തേടുകയായിരുന്നു. അയൽവാസിയെ അടിച്ച് കൊലപ്പെടുത്തിയ ഇയാൾ അമ്മയേയും കൊണ്ട് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു.അമ്മയും കേസിൽ പ്രതിയാണ്. ഒരു വർഷം മുമ്പാണ് കൊലപാതകം നടന്നത്. പിന്നീട് നിർമാണതൊഴിലാളികളായാണ് ഇവർ കേരളത്തിൽ ജോലി ചെയ്തിരുന്നത്. വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് അയൽവാസിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക