കീവിലെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഗോഡൗണിൽ റഷ്യയുടെ മിസൈല്‍ പതിച്ചതായി യുക്രെയ്ൻ ആരോപിച്ചു. കുസും എന്ന ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഗോഡൗണിന് നേരെ റഷ്യ ബോധപൂർവം ആക്രമണം നടത്തുകയായിരുന്നുവെന്നാണ് യുക്രെയ്ന്‍ പറയുന്നത്. ഇന്ത്യയുമായി സൗഹാർദം അവകാശപ്പെടുമ്പോഴും മോസ്കോ മനഃപൂർവം ഇന്ത്യൻ സ്ഥാപനങ്ങളെ ലക്ഷ്യമിടുകയാണെന്നും കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള മരുന്നുകൾ നശിപ്പിക്കുകയാണെന്നും യുക്രെയ്ൻ എംബസി ആരോപിച്ചു.
'റഷ്യ ഒരു ഭീകരവാദ രാഷ്ട്രമാണ്' എന്ന ഹാഷ്ടാഗോടെ ഇന്ത്യയിലെ യുക്രെയ്ൻ എംബസി ശനിയാഴ്ച ഈ വിവരം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചു. കീവിന്റെ ഔദ്യോഗിക പോസ്റ്റിന് മുമ്പുതന്നെ ആക്രമണം സംബന്ധിച്ച വിവരം യുക്രെയ്നിലെ ബ്രിട്ടീഷ് അംബാസഡർ മാർട്ടിൻ ഹാരിസ് എക്സിലൂടെ അറിയിച്ചിരുന്നു. ഡ്രോൺ ആക്രമണമാണ് ഉണ്ടായതെന്നാണ് അദ്ദേഹം അറിയിച്ചത്. ഈ പോസ്റ്റാണ് യുക്രെയ്ൻ എംബസി പങ്കുവച്ചിരിക്കുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക