തൃപ്പൂണിത്തുറ: ഗുണ്ടാപ്പിരിവ് നൽകാത്തതിന്റെ പേരിൽ കടയുടമയെ കത്തിക്ക് കുത്തിയ കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിലായി. ചേർത്തല മുഹമ്മ പട്ടാരച്ചിറ പി.ബി. സോനുവി(35)നെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്. മിനി ബൈപ്പാസിൽ പഴയ ടോൾ ബൂത്തിനടുത്ത് പഴക്കട നടത്തി വന്ന ഇടുക്കി വട്ടവട സ്വദേശിയെ പ്രതി കത്തിക്ക് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 16ന് രാത്രി 10.30 ഓടെയായിരുന്നു ആക്രമണം. കേസിലെ രണ്ടാം പ്രതിയായ തൃപ്പൂണിത്തുറ സ്വദേശി മഹേഷിനെ പിറ്റേന്ന് തന്നെ പോലീസ് പിടികൂടിയിരുന്നു. ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുമാസക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഹിൽപാലസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എൽ. യേശുദാസ് , എസ്ഐ കെ.കെ. ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടി കൂടിയത്. പിടിയിലായ സോനു പാലാരിവട്ടം, പൂച്ചാക്കൽ സ്റ്റേഷനുകളിലായി പിടിച്ചുപറി, തട്ടിക്കൊണ്ടു പോകൽ, അടിപിടി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക