കൊച്ചി: കോതമംഗലത്ത് ഫുട്ബോൾ ടൂർണമെന്റിന് താൽക്കാലികമായി നിർമിച്ച ഗ്യാലറി തകർന്നുവീണ് നിരവധിപേർക്ക് പരിക്ക്. പല്ലാരിമംഗലത്ത് അടിവാട് ഹീറോ യങ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ ദിവസമായ ഞായറാഴ്ചയായിരുന്നു അപകടം. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ അമ്പതോളം പേരെ കോതമംഗലത്തെ വിവിധ ആശുപത്രികളിലും ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്‌ക്ക് പരിക്കേറ്റ 2 പേരുടെ നില ഗുരുതരമായി തുടരുന്നു. അവധി ദിവസമായതിനാൽ മത്സരം കാണുന്നതിനായി നിരവധിപേർ എത്തിയിരുന്നു. കൂടുതൽ പേർ താല്ക്കാലികമായി നിർമിച്ച ഗ്യാലറിയിൽ കയറിയതാണ് തകരാൻ കാരണം. ഗ്രൗണ്ടിന്റെ പടിഞ്ഞാറുവശത്ത് ഇരുമ്പും തടിയും ഉപയോഗിച്ച് നിർമിച്ചാണ് ഗ്യാലറി നിർമിച്ചത്. ഇത്, ഫൈനൽ തുടങ്ങുന്നതിന് തൊട്ടുമുൻപ് രാത്രി പത്തുമണിയോടെ തകരുകയായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക