കൊച്ചി: മൂവാറ്റുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി നാല് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പേഴക്കാപ്പിള്ളി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇടപ്പാറ മാഹിൻ, ചേന്നര അൽ അനൂദ് എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരിൽനിന്നും 0.24 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവരിൽ നിന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജിനോ സോജൻ, സുഹൃത്ത് സുവീഷ് എന്നിവരെയും പിടികൂടി. ജിനോയുടെ കൈവശം 2.64 ഗ്രാം എംഡിഎംഎ യും, 34 ഗ്രാം കഞ്ചാവും പിടികൂടി. എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള പൈപ്പുകളും കണ്ടെടുത്തു. സുഹൃത്ത് സുവീഷിന്‍റെ കൈയിൽ നിന്ന് 1.2 ഗ്രാം എംഡിഎംഎയാണ് പിടികൂടി.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക