Monday, 7 April 2025

ചികിത്സയുടെ മറവിൽ വിഷാദരോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു

SHARE



മംഗളൂരു: ചികിത്സയുടെ മറവിൽ വിഷാദരോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. മംഗളൂരു ഗുരുവായങ്കരെ സ്വദേശി അബ്ദുൽ കരീം എന്ന കുളൂർ ഉസ്താദിനെയാണ് മംഗളൂരു വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ൽ വിഷാദരോഗത്തിന് അടിമയായ യുവതി സഹോദരീ ഭർത്താവിന്റെ ഉപദേശപ്രകാരം ഉസ്താദ് അബ്ദുൽ കരീമിന്റെ വീട്ടിലേക്ക് പോയി. അവിടെ കുളൂർ ഉസ്താദ് എന്നറിയപ്പെടുന്ന അബ്ദുൽ കരീം യുവതിയെ കാണുകയും ആരോ അവർക്ക് മന്ത്രവാദം നടത്തിയെന്നും അതിൽ നിന്ന് മുക്തി നേടാൻ ആചാരം നടത്തണമെന്നും പറഞ്ഞു. മന്ത്രവാദത്തിൽ നിന്ന് മുക്തി നേടാമെന്ന് വാഗ്ദാനം ചെയ്ത് അബ്ദുൾ കരീം യുവതിയോട് ഇടക്കിടെ സന്ദർശിക്കാൻ ആവശ്യപ്പെട്ടിരുന്നു. സഹോദരിയെ കൂടെ കൂട്ടി യുവതി പലതവണ ഇയാളെ സന്ദർശിച്ചിരുന്നു. എന്നാൽ, ഒരു ദിവസം സഹോദരി ഇല്ലാതെ ചികിത്സക്കായി അബ്ദുൽ കരീമിന്റെ വീട്ടിലേക്ക് പോയ യുവതിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user