Wednesday, 16 April 2025

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരേ തോക്ക് ചൂണ്ടി; വ്ളോഗര്‍ തൊപ്പി കസ്റ്റഡിയില്‍

SHARE



വടകര: സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ എയർ പിസ്റ്റൾ ചൂണ്ടിയ സംഭവത്തിൽ മുഹമ്മദ് നിഹാദ് എന്ന വ്‌ളോഗർ തൊപ്പി കസ്റ്റഡിയിൽ. വടകര പോലീസാണ് തൊപ്പിയെയും കൂടെ ഉണ്ടായിരുന്ന രണ്ട് പേരെയും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30യോടെയായിരുന്നു സംഭവം. നിഹാദ് സഞ്ചരിച്ച കാറിന് ബസ് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് തോക്ക് ചൂണ്ടലിൽ കലാശിച്ചത്. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റള്‍ ചൂണ്ടിയെന്നാണ് ആരോപണം. പരാതിയൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് മൂന്നു പേരെയും വിട്ടയച്ചതായി വടകര പോലീസ് പറഞ്ഞു.

വടകര-കൈനാട്ടി ദേശീയപാതയില്‍ കോഴിക്കോടേക്ക് പോകുകയായിരുന്നു മുഹമദ് നിഹാദ്. കാറിന് അരികിലേക്ക് അശ്രദ്ധമായി ബസ് എത്തിയെന്ന് ആരോപിച്ച് ബസിന് പിന്നാലെ തൊപ്പിയും കാര്‍ യാത്രക്കാരായ രണ്ട് പേരും വടകര ബസ് സ്റ്റാന്റിൽ എത്തി. തുടര്‍ന്ന് ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും തോക്ക് ചൂണ്ടുകയുമായിരുന്നു. കാറുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികള്‍ തൊപ്പിയെ തടഞ്ഞ് വെച്ച് പോലീസിൽ ഏല്‍പ്പിക്കുകയായിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user