തൃശൂർ: കയ്പമംഗലം മൂന്നുപീടികയിൽ മദ്യലഹരിയിൽ മകൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. മൂന്നുപീടിക ബീച്ച് സ്വദേശി വളവത്ത് അജയൻ (41) ആണ് അമ്മ തങ്കയെ കുത്തിപ്പരിക്കേൽപ്പിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കൈത്തണ്ടയിൽ കുത്തേറ്റ തങ്കയെ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് എറണാകുളം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അജയനെ കയ്പമംഗലം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക