തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിൽ നടന്ന ശസ്ത്രക്രിയ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തിയ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ടെക്നീഷ്യൻ അരുണിനെയാണ് സസ്പെൻഡ് ചെയ്തത്. ഓപ്പറേഷൻ തിയേറ്ററിൽ നടന്ന സർജറി താൽക്കാലിക ജീവനക്കാരനായ അരുൺ മൊബൈലിൽ പകർത്തുന്നത് ഡ്യൂട്ടി ഡോക്ടറുടെയും മറ്റു ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ വിവരം സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 30 ദിവസത്തേക്ക് അനസ്തേഷ്യ ജീവനക്കാരനെ സസ്പെൻഡ് ചെയ്തത്. ഇതിനുമുമ്പും ഇയാളെ സമാന കുറ്റത്തിന് ശിക്ഷിച്ചിരുന്നു. ആശുപത്രി വികസന സമിതി മുഖേനയാണ് അരുണിന് നിയമനം ലഭിച്ചത്. താൻ ആശുപത്രിയിൽ ഉണ്ട് എന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് വീഡിയോ കോൾ ചെയ്തത് എന്നാണ് അരുൺ അധികൃതർക്ക് നൽകിയ വിശദീകരണം.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക