Monday, 21 April 2025

അതീവ രഹസ്യ ലഹരി വിൽപന കേന്ദ്രം പൊളിച്ചടുക്കി പൊലീസ്

SHARE



മലപ്പുറം: ലഹരി വസ്തുക്കളുടെ ആവശ്യക്കാർക്കും ഉപയോഗിക്കുന്നവർക്കും മാത്രം പ്രവേശനം നൽകുന്ന കേന്ദ്രത്തിൽ തന്ത്രപരമായി അകത്ത് കടന്ന് പ്രതികളെ വലയിലാക്കി പൊലീസ്. കേന്ദ്രത്തിലേക്കുള്ള കവാടത്തിലെ ഇരുമ്പ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടി അതീവ രഹസ്യമായി നടത്തിയ ലഹരി വിൽപ്പന തന്ത്രപരമായി പൊളിച്ചടുക്കിയിരിക്കുകയാണ് പൊലീസ്. മലപ്പുറം വേങ്ങര നഗരത്തിൽ പ്രവർത്തിക്കുന്ന ലഹരി വിൽപ്പന കേന്ദ്രമാണ് റെയ്ഡ് നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഷരീഫ് (35), ഊരകം മേൽമുറി മമ്പീതി സ്വദേശി പ്രമോദ് (30), വേങ്ങര വലിയോറ സ്വദേശി അഫ്‌സൽ (36), മറ്റത്തൂർ കൈപ്പറ്റ സ്വദേശി കല്ലംകുത്ത് റഷീദ് (35), കണ്ണമംഗലം സ്വദേശി അജിത്ത് (40) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ലഹരി വസ്തുക്കളുടെ ആവശ്യക്കാർക്കും ഉപയോഗിക്കുന്നവർക്കും മാത്രമായിരുന്നു ഈ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടായിരുന്നത്. ലഹരി വിൽപന കേന്ദ്രത്തിലേക്കുള്ള കവാടത്തിലെ ഇരുമ്പ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടി അതീവ രഹസ്യമായാണ് ലഹരി വിൽപന കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ പൊലീസ് തന്ത്രപരമായി ഈ കേന്ദ്രത്തിലേക്ക് പ്രവേശിച്ചാണ് പ്രതികളെ പിടികൂടിയത്.  പ്രതികൾക്ക് എംഡിഎംഎയും കഞ്ചാവും എത്തിച്ചു നൽകിയവരെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user