Wednesday, 9 April 2025

‘ലഹരിക്കെതിരെ കേരളം യുദ്ധം നടത്തുന്നു; നാടിന്റെ പിന്തുണ ആവശ്യം’; മുഖ്യമന്ത്രി

SHARE



ലഹരിക്കെതിരെ കേരളം യുദ്ധം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹായജ്ഞത്തില്‍ നാടിന്റെ പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്ന് ആസക്തി കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്നു. ലഹരിക്കെതിരെ വിപുലമായ കര്‍മപദ്ധതിക്ക് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുന്നതിനായി വിവിധ മതമേലധ്യക്ഷന്മാരുടെ യോഗം ഏപ്രില്‍16നും ഏപ്രില്‍ 17ന് സര്‍വകക്ഷിയോഗവും നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലഹരി വിപണനവും സംഭരണവും ഉപയോഗവും തടയാനായി നടത്തുന്ന ഓപ്പറേഷന്‍ ഡി-ഹണ്ട് കേരള പൊലീസ് നടപ്പാക്കുന്നുണ്ട്.

2025ൽ ഇതുവരെ 12,760 കേസുകളെടുത്തു. 12 കോടിയുടെ മയക്ക് മരുന്ന് പിടിച്ചു. ഇതര സംസ്ഥാനക്കാരായ 94 പേരെ പിടികൂടി. ഡാൻസാഫ് ടീം സജീവമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള മയക്ക് മരുന്ന് ഒഴുക്ക് തടയാൻ പ്രതിരോധ കവചം തീർക്കണം. അതിനായി അശ്രാന്ത പരിശ്രമം നടത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മാർച്ച് മാസത്തിൽ മാത്രം എക്സൈസ് 10495 കേസ് എടുത്തു. 13, 619 റെയ്ഡ് വിവിധ വകുപ്പുകളുമായി ചേർന്ന് നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user