തൃശൂർ : പാവറട്ടിയിൽ കരിക്ക് കച്ചവടത്തിൻ്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ യുവാവിനെ പാവറട്ടി പൊലീസ് പിടികൂടി. അരീക്കര വീട്ടിൽ പ്രദീപ് (39) നെയാണ് പാവറട്ടി എസ് എച്ച് ഒ അനുരാജിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. കടവല്ലൂരിൽ റെയിൽവേ ക്രോസിന് സമീപത്ത് കരിക്ക് കച്ചവടത്തിൻ്റെ മറവിൽ വില്പനയ്ക്കായി കഞ്ചാവ് കൈവശം വെച്ച് വില്പന നടത്തിവരുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സമീപ പ്രദേശങ്ങളിലുള്ള യുവാക്കൾക്കാണ് ഇയാൾ കഞ്ചാവ് വില്പന നടത്തിവന്നിരുന്നത്. ലഹരി ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി പാവറട്ടി പൊലീസ് മഫ്തിയിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക