ഐവിഎഫ് ചികിത്സയ്ക്കിടെ അപരിചിതനായ വ്യക്തിയുടെ കുഞ്ഞിന് ജന്മം നല്‍കി യുവതി. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലെ ബ്രിസ്‌ബേനിലുള്ള ഫെർട്ടിലിറ്റി കെയർ ക്ലിനിക്കിലാണ് സംഭവം. ഭ്രൂണം കൂട്ടിച്ചേര്‍ക്കുന്ന പ്രക്രിയയില്‍ പിഴവ് സംഭവിച്ചാണ് കാരണം. അതേസമയം, തങ്ങള്‍ക്ക് പിഴവ് സംഭവിച്ചതായി ക്ലിനിക്ക് അധികൃതര്‍ സമ്മതിച്ചു. ഈ പ്രശ്‌നം മനുഷ്യരുടെ ഭാഗത്തുനിന്നുള്ള പിഴവ് മൂലമാണെന്ന് അവര്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ഇത്തരം പിഴവുകള്‍ വളരെ അപൂര്‍വമായാണ് സംഭവിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സംഭവം. ''തങ്ങളുടെ ശീതീകരിച്ച സൂക്ഷിച്ച ഭ്രൂണം മറ്റൊരു ദാതാവിന് കൈമാറാന്‍ അതിന്റെ യഥാർത്ഥ മാതാപിതാക്കൾ അഭ്യര്‍ത്ഥിച്ചിരുന്നു. അപ്പോഴാണ് ഈ പിശക് സംഭവിച്ച കാര്യം അറിയുന്നത്. അവര്‍ പ്രതീക്ഷിച്ചതിലും അധികമായി ഒരു ഭ്രൂണം കൂടി സൂക്ഷിച്ചുവെച്ചതിലുണ്ടായിരുന്നു,'' മൊണാഷ് ഐവിഎഫ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. തെറ്റ് പറ്റിയെന്ന് സമ്മതിച്ച മൊണാഷ് ഐവിഎഫിന്റെ സിഇഒ മൈക്കല്‍ ക്‌നാപ് ക്ഷമാപണവും നടത്തി. സംഭവം എല്ലാവരെയും തകര്‍ത്തുകളഞ്ഞതായും അറിയിച്ചു. മറ്റൊരാളില്‍ നിന്നുള്ള ഭ്രൂണം മാറി വേറൊരു മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു. അതിന്റെ ഫലമായി അവര്‍ക്ക് കുഞ്ഞ് ജനിക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക