തിരുവനന്തപുരം: പെൺമക്കളെ മാതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി. യുകെജിയിലും ഒന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് പെണ്മക്കളോടാണ് മാതാവിന്റെ ക്രൂരത. പിതാവെടുത്ത ചിത്രങ്ങൾ വാട്സാപ്പിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് കിളിമാനൂർ പൊലീസ് കേസെടുത്തു. കിളിമാനൂർ ഗവ. എൽ പിഎസിലെ ഒന്നാം ക്ലാസിലും യു കെ ജിയിലും പഠിക്കുന്ന പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. കഴിഞ്ഞദിവസമാണ് സംഭവം. പൃഷ്ടഭാഗത്താണ് ഇരുവർക്കും പൊള്ളലേറ്റത്. പൊലീസാണ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയത്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക