Friday, 25 April 2025

കോളജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്കും വിദ്യാർഥികൾക്കും പരുക്ക്

SHARE



വാഗമൺ : പുള്ളിക്കാനത്ത് കോളജ് ബസ് മറിഞ്ഞ് ഡ്രൈവർക്കും 12 വിദ്യാർഥികൾക്കും പരുക്കേറ്റു. പരുക്കേറ്റ ഡ്രൈവർ കാഞ്ഞിരക്കാട്ടുക്കുന്നേൽ ജോസകുട്ടിയുടെ നില ഗുരുതരമാണ്. പുള്ളിക്കാനം ഡി സി കോളജിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കനത്ത മൂ‍ടൽമഞ്ഞ് കാരണം കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണം. ബസ് നിയന്ത്രണം വിട്ട് കോളജ് കവാടാത്തിന് സമീപം 15 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ജോസുകുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസിനുള്ളിൽ 37 വിദ്യാർഥികളാണുണ്ടായിരുന്നത്. പരുക്കേറ്റ വിദ്യാർഥികൾ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ല.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user