ബൈക്ക് ടാക്‌സികള്‍ (bike taxi) നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ശരിവെച്ച് കര്‍ണാടക ഹൈക്കോടതി. ബൈക്ക് ടാക്‌സി കമ്പനികളുടെ ഹര്‍ജികള്‍ തള്ളിയ കോടതി ആറ് ആഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനം നിറുത്താനും ഉത്തരവിട്ടു.
ഊബര്‍ ഇന്ത്യ, റോപ്പന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എഎന്‍ഐ ടെക്‌നോളജീസ് എന്നിവര്‍ ബൈക്ക് ടാക്‌സി നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രത്യേക നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് വരെ ബൈക്ക് ടാക്‌സികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ബി.എം. ശ്യാം പ്രസാദ് വിധിച്ചു.
മാസങ്ങളോളമായി നിയമപോരാട്ടത്തിലുള്ള ബൈക്ക് ടാക്‌സി സേവനങ്ങള്‍ക്ക് ഈ വിധി വലിയ തിരിച്ചടിയായി. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയും മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിക്കുന്നതിനും ബൈക്ക് ടാക്‌സികള്‍ നിരോധിക്കേണ്ടത് ആവശ്യമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
ഈ സേവനത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിന് റൈഡര്‍മാരെയും യാത്രക്കാരെയും ഈ തീരുമാനം ബാധിച്ചേക്കും. നിരോധനം നടപ്പിലാക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനുമായി ആറ് ആഴ്ചത്തെ സമയം കോടതി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
ബൈക്ക് ടാക്‌സികള്‍ നിരോധിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടത്.
ബൈക്കുകള്‍ ടാക്സിയായും സ്വകാര്യ ആപ്പുകള്‍ അവയുടെ പ്രവര്‍ത്തനത്തിനായും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ''ബൈക്ക് ടാക്സികള്‍ പ്രവര്‍ത്തിക്കുന്നതിനെ ചൊല്ലി അതിന്റെ നടത്തിപ്പുകാരും ഓട്ടോ, ക്യാബ് ഡ്രൈവര്‍മാരും സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനുകളിലെ അംഗങ്ങളും തമ്മില്‍ സംഘര്‍ഷത്തിനും കലഹത്തിനും ഇടയാക്കി. കൂടാതെ, ബൈക്ക് ടാക്സികള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്നും കണ്ടെത്തിയിട്ടുണ്ടെന്ന്'', മാര്‍ച്ച് ആറിന് ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി പുഷ്പ വിഎസ് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക