വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഭക്ഷണത്തില്‍ മലവും മൂത്രവും കലര്‍ത്തിയ എലിമെന്ററി സ്‌കൂളിലെ മുന്‍ ജീവനക്കാരന് കോടതി എട്ട് വര്‍ഷം തടവുശിക്ഷ വിധിച്ചു. അമേരിക്കയിലെ ന്യൂജെഴ്‌സിയിലാണ് സംഭവം. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നതിനായുള്ള വസ്തുക്കള്‍ കൈവശം വെച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
27കാരനായ ജിയോവനി ഇംപെല്ലിസെറിയ്ക്കാണ് എട്ട് വര്‍ഷം തടവ് ലഭിച്ചത്. ഇയാള്‍ ന്യൂജെഴ്‌സിയിലെ ബ്രിഡ്ജ്ടണിലെ എലിസബത്ത് എഫ്.മൂര്‍ സ്‌കൂളില്‍ ജോലി ചെയ്തുവരികയായിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയിലാണ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ കൈവശം വെച്ചതിനും മോശം പെരുമാറ്റത്തിനും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്.
അഞ്ച് വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കിയാല്‍ മാത്രമെ ഇയാള്‍ക്ക് പരോള്‍ അനുവദിക്കുകയുള്ളുവെന്ന് കംബര്‍ലാന്‍ഡ് കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. സ്‌കൂളിനുള്ളില്‍ നിര്‍ജീവ വസ്തുക്കളുമായി ഇയാള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇത്തരം അസ്വസ്ഥപ്പെടുത്തുന്ന വീഡിയോകള്‍ ഇയാളുടെ ഫോണില്‍ നിന്നും പോലീസ് കണ്ടെത്തി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക