പത്തനംതിട്ട: ഉത്സവം കണ്ടു മടങ്ങുന്ന വഴി അച്ഛനും സഹോദരങ്ങളും അയല്‍വാസിയായ യുവാവുമായി സംഘട്ടനത്തിലേര്‍പ്പെടുന്നത് കണ്ട് പാലത്തില്‍നിന്ന് അച്ചന്‍കോവിലാറ്റില്‍ ചാടിയ പെണ്‍കുട്ടി മുങ്ങിമരിച്ചു. അയല്‍വാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും വിട്ടയച്ചു. പത്തനംതിട്ട അഴൂര്‍ വടക്കേ പഴന്തറ വീട്ടില്‍ പ്രകാശിന്റെ മകളും ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ ആവണി പ്രകാശാണ് മരിച്ചത്. അഴൂര്‍ തെക്കേതില്‍ വലിയവീട്ടില്‍ ശരത്തും സംഘവും അച്ഛനെ മർദിക്കുന്നതു കണ്ടതിലുള്ള മനോവിഷമത്തിൽ പെണ്‍കുട്ടി ആറ്റിലേക്കു ചാടിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവാവിനെ പ്രതി ചേര്‍ക്കുന്നതുസംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയെങ്കിലും കസ്റ്റഡിയിലെടുത്തശേഷം വിട്ടയയ്ക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 8.45നാണ് സംഭവം.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക