Monday, 7 April 2025

നടന്‍ ശ്രീനാഥ് ഭാസി കഞ്ചാവ് കേസിൽ ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

SHARE



നടന്‍ ശ്രീനാഥ് ഭാസി ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആലപ്പുഴയിൽ രണ്ടുകോടിരൂപ വിലയുള്ള മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായായി പിടിയിലായ കണ്ണൂർ സ്വദേശിനി തസ്ലിമ സുൽത്താന സിനിമ മേഖലയിലുള്ളവർക്കടക്കം കഞ്ചാവ് എത്തിച്ചു നൽകിയിട്ടുണ്ടെന്ന് മൊഴിനൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ചില സിനിമാ താരങ്ങളെ ചോദ്യം ചെയ്യുമെന്നും എക്സൈസ് വ്യക്തമാക്കിയിരുന്നു.
അറസ്റ്റിലായ സ്ത്രീ തന്റെ പേര് മൊഴിനൽകിയതായി പറയുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അത് തടയണമെന്നും കാട്ടിയാണ് ശ്രീനാഥ് ഭാസി മുൻകുർ ജാമ്യാപേക്ഷ നൽകിയത്. ശ്രീനാഥ് ഭാസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ബുധനാഴ്ച പരിഗണിക്കും.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user