റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂരിൽ സീവേജ് ടാങ്കിന് പിന്നിലെ കുഴിയിൽ വീണ് 7 വയസുകാരന് ദാരുണാന്ത്യം. ദിവ്യാൻഷ് കുമാർ എന്ന കുട്ടിയാണ് മരിച്ചത്. മൂന്ന് കുട്ടികൾ ഒരുമിച്ച് കുഴിയിൽ വീണിരുന്നെങ്കിലും രണ്ട് പേരെ രക്ഷിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമായിത്തന്നെ തുടരുകയാണ്. കുഴി കുഴിച്ചവർ അത് മൂടിയില്ലെന്നാണ് കുട്ടികളുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. ഇതിനു ശേഷം മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോർട്ടംഅധികാരികൾ കൃത്യസമയത്ത് നടത്തിയില്ലെന്നും ആരോപണമുണ്ട്. പിന്നീട്, കുട്ടിയുടെ അന്ത്യകർമങ്ങൾ തിടുക്കത്തിൽ നടത്തിയെന്ന് നാട്ടുകാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക