കോഴിക്കോട്: റിസോട്ടിലെ പൂളിൽ 7 വയസുകാരൻ മുങ്ങി മരിച്ചു. കോഴിക്കോട് കക്കാടംപോയിലിലെ ഏദൻസ് ഗാർഡൻ എന്ന റിസോർട്ടിലെ പൂളിൽ വച്ചാണ് അപകടമുണ്ടായത്. മലപ്പുറം കൂട്ടിലങ്ങാടി പഴമള്ളൂർ അഷ്മിൽ എന്ന കുട്ടിയാണ് മരണപ്പെട്ടത്. വെള്ളിയാഴ്ട വൈകീട്ടാണ് അപകടമുണ്ടായത്.
അപകടം നടന്ന ഉടൻ കുട്ടിയെ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാൻ ആയില്ല. അവധി ആഘോഷത്തിനായി എത്തിയതായിരുന്നു ഏഴുവയസുകാരന്റെ കുടുംബം. കുട്ടി പൂളിലേക്ക് കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് പൊലീസ് നിരീക്ഷണം.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക