വ്യാജന്മാരെ തിരിച്ചറിയാന്‍ നോട്ടുകളില്‍ സൂക്ഷ്മമായ നിരീക്ഷണം നടത്തിയാല്‍ സാധിക്കും. അല്പം ശ്രദ്ധിച്ചാല്‍ വ്യാജ നോട്ടുകള്‍ കണ്ടെത്താന്‍ കഴിയും.
ഗുണനിലവാരത്തിലും അച്ചടിയിലും വ്യാജ നോട്ടുകള്‍ക്ക് യഥാര്‍ത്ഥ നോട്ടുകളുമായി വളരെയധികം സാമ്യമുണ്ട്. അതുകൊണ്ടുതന്നെ വ്യാജ നോട്ടുകളെ തിരിച്ചറിയുക പ്രയാസകരമാണെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍, വ്യാജന്മാരെ തിരിച്ചറിയാന്‍ നോട്ടുകളില്‍ സൂക്ഷ്മമായ നിരീക്ഷണം നടത്തിയാല്‍ സാധിക്കും. അല്പം ശ്രദ്ധിച്ചാല്‍ വ്യാജ നോട്ടുകള്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ന്യൂസ്18-ന് ലഭിക്കുന്ന വിവരം.
വ്യാജ നോട്ടുകള്‍ക്ക് 500 രൂപയുടെ യഥാര്‍ത്ഥ നോട്ടുകളുമായി ശ്രദ്ധേയമായ സാമ്യമുണ്ട്. യഥാര്‍ത്ഥ നോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറുതും എന്നാല്‍ കാര്യപ്പെട്ടതുമായ ഒരു അക്ഷരതെറ്റ് വ്യാജനില്‍ ഉണ്ടെന്നതാണ് ഏക വ്യത്യാസം. ഈ അക്ഷരതെറ്റ് കണ്ടുപിടിക്കാനായാല്‍ വ്യാജ നോട്ട് തിരിച്ചറിയാനാകും. 'റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RESERVE BANK OF INDIA) എന്ന് എഴുതിയിരിക്കുന്നതിലാണ് അക്ഷരത്തെറ്റുള്ളത്. ഇവിടെ 'റിസര്‍വ്' (RESERVE) എന്ന വാക്കില്‍ 'ഇ'ക്ക് പകരം 'എ' ആണ് വ്യാജ നോട്ടില്‍ തെറ്റായി അച്ചടിച്ചിട്ടുള്ളത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക