കെഎസ്ആർടിസി പാക്കേജിൽ ഗവിയിലേക്ക് യാത്രപോയ 38അംഗ സംഘം വനത്തിൽ കുടുങ്ങി. ബസ് കേടായതിനെ തുടര്‍ന്നാണ് കുട്ടികൾ അടങ്ങിയ സംഘം വനത്തിൽ കുടുങ്ങിയത്. ബസ് കേടായ വിവരം രാവിലെ 11 മണിക്ക് അറിയിച്ചിട്ടും പകരം ബസ് ഇതുവരെയും എത്തിയിട്ടില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു.
ചടയമംഗലത്ത് നിന്ന് യാത്ര പോയവരാണ് മൂഴിയാറിൽ വനത്തിൽ കുടുങ്ങിയത്. എന്നാൽ ബസ് തകരാറിലായ വിവരം കിട്ടിയപ്പോൾ തന്നെ 12.10 ന് പകരം ബസ് അയച്ചിരുന്നുവെന്ന് കെഎസ്ആർടിസി പത്തനംതിട്ട കൺട്രോളിങ് ഇൻസ്പെക്ടർ രാജീവ് എം ജി പ്രതികരിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക