കൊച്ചി: വെര്‍ച്വല്‍ അറസ്റ്റിലൂടെ 36 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി പണ്ടികശാല വീട്ടില്‍ ഫായിസ് ഫഹാദ് (21), കൊണ്ടോട്ടി അരിമ്പ്ര പൂളക്കുന്നന്‍ വീട്ടില്‍ അസിമുള് മുജാസിന് (21) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറിലാണ് തേവര സ്വദേശിയായ വയോധികന് പണം നഷ്ടമായത്. പണം ആദ്യം എത്തിയത് മഹാരാഷ്ട്ര സ്വദേശിയുടെ അക്കൗണ്ടിലേക്കായിരുന്നു. അതില്‍ നിന്നാണ് പ്രതികളുടെ അക്കൗണ്ടിലേക്ക് കൈമാറിയത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക