Sunday, 13 April 2025

ആളില്ലാത്ത വീട്ടിൽ വൻകവർച്ച; 35 പവൻ സ്വർണം

SHARE



തൃശൂർ: എയ്യാലിൽ ആളില്ലാത്ത വീട്ടിൽ വൻകവർച്ച. വീട് കുത്തിതുറന്ന് 35 പവൻ സ്വർണമാണ് കവർന്നത്. എയ്യാൽ ചുങ്കം സെൻ്ററിന് സമീപം താമസിക്കുന്ന ഒറുവിൽ അംജതിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. പാലക്കാട് കഞ്ചിക്കോടുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായ  അംജത് ജോലി സ്ഥലത്താണ് താമസിക്കുന്നത്. വീട്ടിലുണ്ടായിരുന്ന ഭാര്യ ഫാദിയ, മാതാവ് നഫീസ എന്നിവർ കഴിഞ്ഞ തിങ്കളാഴ്ച ബന്ധുവീടുകളിലേക്ക് പോയതായിരുന്നു. ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user