കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടന്‍ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടുവെന്ന് നിര്‍മ്മാതാവിന്‍റെ വെളിപ്പെടുത്തല്‍.'നമുക്ക് കോടതിയിൽ കാണാം' എന്ന സിനിമയുടെ നിർമ്മാതാവും ഹോട്ടല്‍ ഉടമയുമായ ഹസീബ് മലബാര്‍ രംഗത്ത് എത്തിയിരിക്കുന്നത്.
'നമുക്ക് കോടതിയിൽ കാണാം' എന്ന സിനിമയുടെ ഷൂട്ടിങ് കോഴിക്കോട് നടക്കവെയാണ് നടൻ കഞ്ചാവ് ചോദിച്ച് ഹോട്ടലിൽ ബഹളമുണ്ടാക്കിയെന്നാണ് നിർമാതാവ് വെളിപ്പെടുത്തിയിരിക്കുന്നത്. തൊടുപുഴ സ്വദേശിയാണ് ഹസീബ്. ശ്രീനാഥിന്‍റെ പെരുമാറ്റം കാരണം വലിയ ബുദ്ധിമുട്ട് ചിത്രത്തിന്‍റെ ഷൂട്ടിംഗിലും, ഡബ്ബിംഗിലും ഉണ്ടായി എന്നും നിര്‍മ്മാതാവ് പറയുന്നുണ്ട്.
നേരത്തെ ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസില്‍ ശ്രീനാഥ് ഭാസിക്കെതിരെ എക്സൈസിന് മൊഴി ലഭിച്ചിരുന്നു. ഇതിന്‍റെ തുടര്‍ നടപടിയിലേക്ക് എക്സൈസ് കടക്കുന്നതിനിടെയാണ് താരത്തിന് കുരുക്കായി പുതിയ വെളിപ്പെടുത്തല്‍ എത്തുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക