Tuesday, 8 April 2025

ലോഡുമായി എത്തിയ ലോറിയിലേക്ക് ജീപ്പിടിച്ച് അപകടം; 2 പേർ മരിച്ചു

SHARE



കോട്ടയം: എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം.  അപകടത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. ജീപ്പിന് പിന്നിലിരുന്ന മൂന്നുപേർക്കാണ്  പരുക്ക്  സംഭവിച്ചിരിക്കുന്നത്. ബംഗളൂരുവിൽ നിന്ന് ലോഡുമായി വന്ന ലോറിയിലാണ് ജീപ്പ് ഇടിച്ചു കയറിയത്. ഇന്റീരിയർ വർക്ക് ചെയ്യുന്ന തൊഴിലാളികളാണ്  ജീപ്പിൽ ഉണ്ടായിരുന്നത്. മുൻവശം പൂർണ്ണമായും തകർന്ന  ജീപ്പ് അഗ്നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത് അപകടത്തെത്തുടർന്നുണ്ടായ ഗതാഗത തടസ്സം ചിങ്ങവനം പൊലീസ് എത്തി നീക്കി. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user