Thursday, 24 April 2025

പരപ്പനങ്ങാടിയിൽ 18 ഗ്രാം എംഡിഎംഎയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു

SHARE



മലപ്പുറം: ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനയിൽ പരപ്പനങ്ങാടിയിൽ 18 ഗ്രാം എംഡിഎംഎയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഒതുക്കുങ്ങൽ സ്വദേശിയായ  സൈഫുള്ള (42 വയസ്) എന്നയാളാണ് കാറിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി പിടിയിലായത്. പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ ടി ഷനൂജും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ദിനേശ്, പ്രദീപ് കുമാർ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനരാജ്, നിധിൻ, ദിതിൻ, അരുൺ, ജിഷ്ണാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു, ഐശ്വര്യ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. അതേസമയം, കണ്ണൂരിൽ മെത്താംഫിറ്റമിനും കഞ്ചാവും കാറിൽ കടത്താൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. തോട്ടട സ്വദേശി മുഹമ്മദ്‌ റാഷിദ് എം പി (30 വയസ്)യാണ് പിടിയിലായത്. ഇയാളിൽ നിന്നും 6.137 ഗ്രാം മെത്താംഫിറ്റമിനും 11 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ ടൗണിൽ വാഹന പരിശോധന നടത്തി വരവേ എക്‌സൈസ് പാർട്ടിയെ വെട്ടിച്ചു പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം നിരവധി യാത്രാ വാഹനങ്ങളെ ഇടിച്ചു കേടുവരുത്തി കടന്നുപോയ പ്രതിയെ കണ്ണൂർ തളാപ്പിൽ വെച്ച് സാഹസികമായാണ് പിടികൂടിയത്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user