Monday, 21 April 2025

17കാരനെ തട്ടികൊണ്ടുപോയി ഒരാഴ്ച്ച തടവിൽ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച 30 കാരിക്ക് 20 വര്‍ഷം തടവ്‌

SHARE



രാജസ്ഥാനില്‍ 17 വയസ്സുള്ള ആണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ഒരാഴ്ച്ച തടവില്‍ പാര്‍പ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 30 വയസ്സുകാരിക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ബുണ്ടി പോക്‌സോ കോടതി. കൂടാതെ പ്രതിക്ക് 45,000 രൂപ പിഴയും കോടതി ശനിയാഴ്ച വിധിച്ചു. 2023 ഒക്ടോബറിലാണ് സംഭവം നടന്നത്. ദെയ്‌ഖേദ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തില്‍ നിന്നാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. തൊട്ടടുത്ത ഗ്രാമവാസിയായ ലാലിഭായ് മോഗ്യയാണ് പ്രതി. ബുണ്ടിയിലെ ജുവനൈല്‍ ജസ്റ്റിസ് കോടതിയുടെ ഉത്തരവിന്മേല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുകയായിരുന്നു. ലാലിഭായ് മോഗ്യ എന്ന 30 വയസ്സുള്ള സ്ത്രീക്കെതിരെ 2023 നവംബര്‍ ഏഴിനാണ് കുട്ടിയെ തട്ടികൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിനെതിരെ കേസെടുത്തതെന്ന് ബുണ്ടി പോക്‌സോ കോടതി-1ലെ പബ്ലിക് പ്രോസിക്യൂട്ടര്‍ മുകേഷ് ജോഷി അറിയിച്ചു.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user