തിരുവനന്തപുരം: വിദേശികളായ വനിതകളെയും കുട്ടികളെയും പാർപ്പിക്കുന്നതിനുള്ള ട്രാൻസിറ്റ് ഹോം ആലപ്പുഴയിലെ കെയർ ഹോം ഫോർ ഡിസേബിൾഡ് ചിൽഡ്രൻ എന്ന സ്ഥാപനത്തിന്റെ കെട്ടിടത്തിൽ ആരംഭിക്കുന്നതിനു മന്ത്രിസഭ അനുമതി നൽകി. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്നതോ, പാസ്പോർട്ട്- വിസ കാലാവധി തീർന്ന ശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്നതോ ആയ വിദേശികൾക്കായാണ് ട്രാൻസിറ്റ് ഹോം.ശിക്ഷാകാലാവധി കഴിഞ്ഞവർ, പരോളിലോ മറ്റുവിധത്തിലോ ജയിൽ സംരക്ഷണം ആവശ്യപ്പെടുന്നവർ തുടങ്ങിയവരേയും ഇവിടെ പാർപ്പിക്കും.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക