കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പോലീസിന്റെ പിടിയിലായി. കടവന്ത്രയിലെ ആവേമരിയ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിലെ ഓഫീസ് ഇന്‍ ചാര്‍ജായ ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി സി.എം. അമ്പിളി(40)യെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. മാൾട്ടയില്‍ ജോലി വിസ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് കുറുപ്പംപടി സ്വദേശിയില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. നിരവധി പേരെ തട്ടിപ്പിനിരയാക്കിയതായി പോലീസ് കണ്ടെത്തി. കോട്ടയം എരുമേലി സ്വദേശി ഷിന്റോ സെബാസ്റ്റ്യന്‍ ആണ് കേസിലെ ഒന്നാം പ്രതി.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക