കൊച്ചി: സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മാത്രം സംപ്രേഷണാവകാശമുള്ള നിരവധി ചാനലുകള്‍ നീപ്ലേ, എംഎച്ച്ഡി ടിവി വേള്‍ഡ് എന്നീ വൈബ്സൈറ്റുകളിലൂടെ പ്രചരിപ്പിച്ച കേസില്‍ അഡ്മിന്മാരായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. നീപ്ലേ വെബ്സൈറ്റ് അഡ്മിന് ഷിബി(38)നെ മലപ്പുറത്തുനിന്നും എംഎച്ച്ഡി ടിവി വേള്‍ഡ് അഡ്മിന് മുഹമ്മദ് ഷെഫിന്സി(32)നെ പെരുമ്പാവൂര്‍ അറയ്ക്കപ്പടിയില്‍ നിന്നുമാണ് കൊച്ചി സിറ്റി സൈബര്‍ പോലീസ് പിടികൂടിയത്. ഈ വെബ്സൈറ്റുകളില്‍ അനധികൃത ലൈവ് സ്ട്രീമിംഗിലൂടെ നിരവധി പ്രേക്ഷകരെ നേടിയ പ്രതികള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് മാസവരുമാനം ലഭിച്ചിരുന്നത്. ഈ വെബ്സൈറ്റുകള്‍ വഴി ചാനല്‍ സംപ്രേഷണം നടത്തിയതിലൂടെ സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പിന് കാഴ്ചക്കാര്‍ കുറയുകയും കോടിക്കണക്കിന് രൂപ നഷ്ടം വരികയും ചെയ്തതായി പോലീസ് പറഞ്ഞു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക