
പാലക്കാട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പോലീസിന്റെ സ്വയംപ്രതിരോധ പരിശീലന പരിപാടി ജ്വാല 3.0 ജില്ലാ പോലീസ് മേധാവി അജിത്കുമാർ ഉദ്ഘാടനം ചെയ്തു. പറളി ഗ്രാമപഞ്ചായത്ത് കല്യാണ മണ്ഡപത്തിൽ നടന്ന പരിപാടിയിൽ ജനമൈത്രി ജില്ലാ നോഡൽ ഓഫീസറും അഡീഷ്ണൽ എസ്പിയുമായ പി.സി. ഹരിദാസൻ അധ്യക്ഷത വഹിച്ചു. പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രേണുകാദേവി മുഖ്യപ്രഭാഷണം നടത്തി. മങ്കര ഇൻസ്പെക്ടർ എ. പ്രതാപ്, സിഡിഎസ് ചെയർപേഴ്സൺ ജി. ധന്യ, മെംബർമാരായ ചെമ്പകവല്ലി, ആനന്ദ്ജി , ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസറും എഎസ്ഐയുമായ വി. ആറുമുഖൻ, എഎസ്ഐ സുമതിക്കുട്ടിയമ്മ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വനിതകളെ ചടങ്ങിൽ ആദരിച്ചു. പോലീസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് മെംബർമാർ ,ആശാ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ സേനാംഗങ്ങൾ എന്നിവർ സ്ത്രീസുരക്ഷാ പരിശീലന ക്ലാസിൽ പങ്കെടുത്തു. കുമാരൻ സദനം കോളജിലെ വിദ്യാർഥികൾക്കും പരിശീലനം നൽകി.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക