Sunday, 9 March 2025

കാസർകോട് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു;ശരീരം മുഴുവൻ പൊള്ളലേറ്റു

SHARE



കാസർകോട് : സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു.ചീമേനി മുഴക്കോത്ത് സ്വദേശി വലിയപൊയിലിൽ കുഞ്ഞിക്കണ്ണൻ (92) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക്
വീടിന് സമീപമുള്ള മകന്റെ വീട്ടിലേക്ക നടന്നു പോകുമ്പോഴായിരുന്നു സൂര്യാഘാതമേറ്റത്. സൂര്യാഘാതത്താൽ കുഞ്ഞിക്കണ്ണന്റെ ശരീരം മുഴുവനും പൊള്ളലേറ്റു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് ചെറുവത്തൂരുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതമേറ്റാണ് മരണം സംഭവിച്ചതെന്ന് സ്വകാര്യ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user