''സൗരഭിന്റെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പരക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുറിച്ചു കഷ്ണങ്ങളാക്കിയ മൃതദേഹഭാഗങ്ങള്‍ വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടുകിട്ടിയത്. മുസ്‌കാന്‍ രസ്‌തോഗിയെയും സാഹില്‍ ശുക്ലയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തിലും തെളിവ് നശിപ്പിക്കലിനും ഇവര്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. ഇരുവരെയും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും,'' എസ്പി ആയുഷ് വിക്രം സിംഗ് പറഞ്ഞു.
2016ൽ മുസ്‌കാനും സൗരഭും പ്രണയിച്ച് വിവാഹിതരായതാണെന്നും കുടുംബംഗങ്ങള്‍ക്ക് ഈ ബന്ധത്തിൽ താത്പര്യമില്ലായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. അതിനാല്‍ വാടക വീട്ടിലാണ് ഇരുവരും കഴിഞ്ഞിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.. ഇരുവര്‍ക്കും ആറ് വയസ്സുള്ള മകളുണ്ട്.
സൗരഭിനെ മുസ്‌കാനും സാഹിലും ചേര്‍ന്ന് മാര്‍ച്ച് നാലിനാണ് കൊലപ്പെടുത്തിയതെന്ന് കരുതുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, സൗരഭ് ജീവിച്ചിരിക്കുന്നതായി മുസ്‌കാന്‍ അയാളുടെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. സൗരഭിന്റെ ഫോണ്‍ മുസ്‌കാന്‍ കൈവശം വെച്ചിരുന്നുവെന്നും കുടുംബാംഗങ്ങള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ സന്ദേശം അയച്ചിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. സൗരഭിന്റെ മൃതദേഹഭാഗങ്ങള്‍ പോലീസ് കണ്ടെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V