തൃശൂർ: തൃശൂർ നഗരത്തിൽ ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. തൃശൂർ- ഷൊർണൂർ റോഡിൽ ജില്ലാ സഹകരണ ആശുപത്രിക്ക് എതിർവശത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിനുമുന്നിൽ പാർക്ക് ചെയ്ത മൂന്നു ബൈക്കുകളാണ് ഇന്നലെ ഉച്ചയ്ക്കു കത്തിനശിച്ചത്. പാർക്ക് ചെയ്ത ബുള്ളറ്റ് ബൈക്കിൽനിന്ന് ആദ്യം പുകയുയർന്നു. പിന്നാലെ തീ മറ്റു ബൈക്കുകളിലേക്കു പടർന്നു. നിരവധി ഇരുചക്രവാഹനങ്ങളും കാറുകളും ഇവിടെ പാർക്ക് ചെയ്തിരുന്നു. തീപടർന്നതോടെ സമീപത്തെ കടകളുടെ ഷട്ടറിട്ടു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് മറ്റു വാഹനങ്ങൾ നീക്കിയശേഷം തീയണച്ചു. തീ ആളിയതോടെ ബൈക്കുകൾ പൊട്ടിത്തെറിക്കുമെന്ന ആശങ്കയുയർന്നിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അമിതമായ ചൂടാണോ ഷോർട്ട് സർക്യൂട്ടാണോ കാരണമെന്നറിയാൻ വിശദപരിശോധന വേണമെന്നു ഫയർഫോഴ്സ് പറഞ്ഞു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക