Saturday, 8 March 2025

രണ്ട് കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ

SHARE



തിരുവനന്തപുരം: ജഗതിയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. ആലപ്പുഴ സ്വദേശി അഖിലാണ് പിടിയിലായത്. ജഗതി പാലത്തിന് സമീപം ട്രാഫിക് പൊലീസിന്‍റെ വാഹന പരിശോധനയിലാണ് നമ്പർ പ്ലേറ്റ് ഇല്ലാത്ത സ്കൂട്ടറിൽ വന്ന അഖിൽ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ഇയാളെ തടഞ്ഞ് നിർത്താൻ പൊലീസ് ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. പിന്നാലെ ഇയാളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിന്‍റെ ഉള്ളിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. കിള്ളിപ്പാലത്തെ ഒരു ഏജന്‍റിന് നൽകാനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് അഖിലിന്‍റെ മൊഴി. അഖിലിനെതിരെ പിടിച്ചുപറി അടക്കമുള്ള മറ്റ് കേസുകളും നിലവിലുണ്ട്.

(മയക്കുമരുന്ന് ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപ്പെട്ടാൽ, ഈ വിവരം കേരള പോലീസ് ആരംഭിച്ച യോദ്ധവിന്റെ വാട്ട്‌സ്ആപ്പ് നമ്പറായ 9995966666-ൽ ടെക്സ്റ്റ് സന്ദേശം, ഫോട്ടോ, വീഡിയോ അല്ലെങ്കിൽ ശബ്ദ സന്ദേശം ആയി അറിയിക്കാവുന്നതാണ്.)


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user